.

#Angamaly

അങ്കമാലി: സി.ഐ.ടി.യു അങ്കമാലി പ്രൊജക്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്തു

അങ്കമാലി: അങ്കൺവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അങ്കമാലി പ്രൊജക്ട് സമ്മേളനം എ.പി.കുര്യൻ സ്മാരക ഹാളിൽ നടന്നു. സമ്മേളനത്തിൽ സർവ്വീസിൽ നിന്ന് വിരമിച്ചവരെയും സംസ്ഥാന അവാർഡുകൾ നേടിയവരെയും ആദരിച്ചു. സി.പി.ഐ.എം ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അസോസിയേഷൻ പ്രസിഡൻ്റ് റോസി ജോസ് അദ്ധ്യക്ഷയായി. സെക്രട്ടറി സലോമി പി.സി പ്രവർത്തന റിപ്പോർട്ടും ജില്ലാ കമ്മിറ്റി അംഗം മേരി ടി.വി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സുലോചന എൻ.കെ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി ടി.പി. ദേവസ്സിക്കുട്ടി, നോജി കെ.വി, റീന തോമസ്, കുമാരി എൻ.ടി, സിജി എം.ജെ എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Sept. 25, 2021, 6:19 p.m. | Angamaly