.

#Angamaly

അങ്കമാലി: ആർ.എസ്.പി മധ്യമേഖല സമ്മേളനം നടത്തി

അങ്കമാലി: ആർ.എസ്.പി മധ്യമേഖല സമ്മേളനം അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. സമ്മേളനത്തിന്റെ ഉദ്ഘാടനം ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് നിർവഹിച്ചു. ആർ.എസ്.പി എറണാകുളം ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ, എൻ.കെ പ്രേമചന്ദ്രൻ എം.പി, മുന്മന്ത്രിമാരായ ഷിബു ബേബി ജോൺ, ബാബു ദിവാകരൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ശ്രീകുമാരൻ നായർ, പാർട്ടിയുടെ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയിൽ ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. റെജികുമാർ അധ്യക്ഷനായി.

LifeKochi Web Desk | Sept. 18, 2021, 11:32 p.m. | Angamaly