.

#elanji

ആശാ പ്രവർത്തകരെ ആദരിച്ചു

ഇലഞ്ഞി പെരുമ്പടവം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇലഞ്ഞി പഞ്ചായത്തിലെ എല്ലാ വാർഡിലെയും ആശാ പ്രവർത്തകരെയും ആദരിച്ചു. കൂടാതെ ഇലഞ്ഞി പാലിയേറ്റീവ് കെയർ യൂണിറ്റിലെ ജീവനക്കാർക്ക് വേണ്ട സാനിറ്റൈസർ, മാസ്ക് , തുടങ്ങിയ കോവിഡ് പ്രതിരോധ വസ്തുക്കൾ കൈമാറി. ആശാ പ്രവർത്തകയും പന്ത്രണ്ടാം വാർഡ് മെമ്പറുമായ സുജിത സദന് പെരുമ്പടവം പബ്ലിക് ലൈബ്രറി പ്രസിഡന്റ്‌ റവ. ഫാ. പി.യു. കുര്യാക്കോസ് പോത്താറയിൽ കൈമാറി. കൂടുതൽ വിവരങ്ങൾ ലൈബ്രറി സെക്രട്ടറി എസ്. ശ്രീനാഥ് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 8, 2021, 12:59 p.m. | Elanji