.

അശമന്നൂർ : വയോജനദിനം ആനന്ദ ഭവനിൽ ആഘോഷിച്ച് അശമന്നൂർ ഗവ.യുപി സ്കൂൾ

അശമന്നൂർ :വയോജന ദിനാചരണത്തിന്റെ ഭാഗമായി കുറിച്ചിലക്കാട് ആനന്ദ ഭവനത്തിലെ അന്തേവാസികളോടൊപ്പം ഒരു ദിനം പങ്കിട്ട് അശമന്നൂർ ഗവൺമെൻറ് യുപി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഈ ദിനം വേറിട്ടതാക്കി. മദർ റോസ്ലിൻ നേതൃത്വം നൽകുന്ന സ്ഥാപനം സുമനസ്സുകളുടെ സഹായത്താലാണ് സ്ഥാപനം മുന്നോട്ടുപോകുന്നത്. ആടിയും പാടിയും അന്തേവാസികളോട് സല്ലപിച്ചും നൃത്തം ചെയ്തും ഭക്ഷണം വിളമ്പി കൊടുത്ത് ഒപ്പം കഴിച്ചും കുട്ടികളും രക്ഷകർത്താക്കളും ഈ ദിനം ആഘോഷമാക്കി. നിറകണ്ണുകളുമായി മുത്തം കൊടുത്ത് കുട്ടിയെ ചേർത്തുപിടിച്ച ഏലമ്മയും വീൽചെയറിൽ നിരങ്ങിവന്ന് കുട്ടികളുടെ കൈപിടിച്ച് പാട്ടു പാടിയ അനസ്ത്തമ്മയും, കുട്ടികളോടൊപ്പം കളിചിരികളുമായി കൂട്ടുകൂടിയ മുനിയമ്മയും വൈകാരിക നിമിഷങ്ങളാണ് കുട്ടികൾക്ക് നല്കിയത്. എസ്എംസി ചെയർമാൻ ഇ.എൻ സജീഷ്, എം പി ടി എ പ്രസിഡൻറ് ജിൻസി ബിനീഷ് , വാർഡ് മെമ്പർ സരിത ഉണ്ണികൃഷ്ണൻ, സ്കൂൾ ഹെഡ്മാസ്റ്റർ എം കെ മുഹമ്മദാലി, സീനിയർ ടീച്ചർ ബിജു പി ആർ, സ്കൂൾ ലീഡർ ഗൗതം എസ്‌ ശ്രീധർ, തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Oct. 2, 2023, 10:51 a.m. | Asamanoor