.

#Puthenvelikkara

#red cross

രക്തദാനം ജീവദാനം... ഇളന്തിക്കര ഹൈസ്കൂളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്

ഇളന്തിക്കര ഹൈസ്കൂളിൽ ജൂനിയർ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കേരള ബ്രാഞ്ച്, ഐ എം എ എറണാകുളം എന്നിവരുടെ സഹകരണത്തോടെയാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. മുപ്പതോളം ആളുകൾ രക്തദാനം നടത്തുന്നതിനായി മുന്നിട്ടെത്തി എന്ന് സംഘാടകർ സാക്ഷ്യപ്പെടുത്തുന്നു. ഇളന്തിക്കര ഹൈസ്കൂൾ മാനേജർ സി എസ് രാമനാഥൻ, പ്രധാന അദ്ധ്യാപിക ലത സി ആർ, ജെ ആർ സി വിദ്യാഭ്യാസ ജില്ലാ കോ-ഓർഡിനേറ്റർ രഞ്ജിത്ത് മാത്യു, ജെ ആർ സി താലൂക്ക് കോ-ഓർഡിനേറ്റർ എസ് ഡി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വത്തെ നൽകി.

LifeKochi Web Desk | March 23, 2021, 5:13 p.m. | Puthenvelikara