.

#Vytila

#Protest

#ccoa

ടാക്സി മേഖലയിൽ പ്രതിസന്ധി; വാഹനചങ്ങല ഒരുക്കി സിസിഒഎ

കടുത്ത പ്രതിസന്ധിയിലൂടെയാണ് ടാക്സി മേഖല കടന്നു പോകുന്നത്. ഇതിനൊരു പരിഹാരം കാണണം എന്നാവശ്യപ്പെട്ട് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തുരുവനന്തപുരം വരെ വാഹനചങ്ങല സംഘടിപ്പിച്ചു. വൈറ്റിലയിൽ സംഘടിപ്പിച്ച പ്രതിഷേധം എംഎൽഎ കെ. ബാബു ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവിനെതിരെ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറാവണമെന്ന് സിസിഒഎ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ പ്രതികരിച്ചു. ഈ മേഖലയെ സംരക്ഷിക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെകിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സിസിഒഎ എറണാകുളം ജില്ല സെക്രട്ടറി പി.എ. അനൂപ് കൂട്ടിച്ചേർത്തു.

LifeKochi Web Desk | June 29, 2021, 10:16 p.m. | Vyttila