.

#Aluva

#Protest

#ccoa

പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണം; വാഹനചങ്ങല ഒരുക്കി സിസിഒഎ

ഇന്ധന നികുതിയിൽ കുറവ് വരുത്തുക, റോഡ് ടാക്സ് ഒഴിവാക്കുക, ധനകാര്യ സ്ഥാപനങ്ങളുടെ അനീതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കേരളയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തുരുവനന്തപുരം വരെ വാഹനചങ്ങല സംഘടിപ്പിച്ചു. ആലുവയിൽ നടന്ന പ്രതിഷേധ പരിപാടി എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒന്നര വർഷക്കാലമായി ഈ മേഖല പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും ഉചിതമായ നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സിസിഒഎ ജില്ലാ വർക്കിംഗ് പ്രസിഡന്റ് എ.ജെ. റിയാസ് ആവശ്യപ്പെട്ടു.

LifeKochi Web Desk | June 29, 2021, 10:52 p.m. | Aluva