.

ചെല്ലാനം : എന്റെ മാവ് പദ്ധതി 12-ാം ഘട്ടം റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ പ്രസിഡന്റ് പ്രകാശ് ഡി അസ്വാനി ഉദ്ഘാടനം ചെയ്തു.

ചെല്ലാനം : കുരുന്നു മനസ്സുകളിൽ കാർഷിക അഭിരുചിക്ക് വിത്തുപാകുന്നതിനായി ചെല്ലാനം പഞ്ചായത്തിൽ ചെല്ലാനം കാർഷിക- ടൂറിസം വികസന സൊസൈറ്റി നടപ്പിലാക്കുന്ന എന്റെ മാവ് പദ്ധതിയുടെ 12-ാം ഘട്ടം റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ പ്രസിഡന്റ് പ്രകാശ് ഡി അസ്വാനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 7 പ്രൈമറി സ്കൂളുകളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് മുന്തിയ ഇനം ഒട്ടു മാവിൻ തൈകൾ വിതരണം ചെയ്യുന്നത്. റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിന്റെ സാമ്പത്തീക സഹായത്തോടെയാണ് 2012 ൽ പദ്ധതി ആരംഭിച്ചത്. 5000ത്തിൽ ഏറെ വിദ്യാർത്ഥികൾക്ക് ഇതിനകം ഒട്ടു മാവിൻ തൈകൾ വിതരണം ചെയ്തിട്ടുണ്ട്. കാട്ടിപ്പറമ്പ് സെന്റ്. ജോസഫ് സ്കൂളിൽ നടന്ന ഉദ്ഘാടന യോഗത്തിൽ സൊസൈറ്റി പ്രസിഡന്റ് അഡ്വ. കെ എക്സ് ജൂലപ്പൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഗവർണേർസ് ഗ്രൂപ്പ് പ്രതിനിധി സായി പരമേശ്വരൻ പദ്ധതി സന്ദേശം നൽകി. സെക്രട്ടറി എം എൻ രവികുമാർ, സ്ക്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അന്ന ലിസ്സി, റോട്ടറി ക്ലബ്ബ് സെക്രട്ടറി രവീന്ദ്ര കൃഷ്ണ, വിദ്യാർത്ഥി പ്രതിനിധി അലീന ജാനസ്, കെ വി ജോൺസൺ, പി എൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 19, 2023, 11:25 p.m. | Chellanam