.

ചെല്ലാനം : ഫോർട്ട്കൊച്ചി വരെയുള്ള തീരസംരക്ഷണ നടപടികൾ പൂർണ്ണമായും സമയബന്ധിതമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് ചെല്ലാനം കൊച്ചി ജനകീയവേദി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു.

ചെല്ലാനം : രണ്ടാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കുവാൻ സർക്കാർ തയ്യാറാവുക, ജൂൺ മാസത്തിൽ ചെല്ലാനം സന്ദർശിച്ച ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞ വാക്ക് പാലിക്കുവാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ചെല്ലാനം കൊച്ചി ജനകീയവേദി അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. സമരം മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ഉദ്ഘാടനം ചെയ്തു. ജനകീയവേദി ജനറൽ കൺവീനർ വി.ടി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഫാ. ആൻ്റണി ടോപോൾ സൗദി ആരോഗ്യ മാതാ പള്ളി വികാരി, അഡ്വ. ഷെറി ജെ തോമസ് കെ എൽ സി എ സംസ്ഥാന പ്രസിഡൻറ്, അഡ്വ. തുഷാർ നിർമ്മൽ സാരഥി ലീഗൽ അഡ്വൈസർ ജനകീയവേദി, ബിജു ജോസി കരുമാഞ്ചേരി സംസ്ഥാന ജനറൽ സെക്രട്ടറി കെ എൽ സി എ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ജോസഫ് ജയൻ കുന്നേൽ വർക്കിംഗ് ചെയർപേഴ്സൺ ജനകീയവേദി, വി.ടി സെബാസ്റ്റ്യൻ ജനറൽ കൺവീനർ ചെല്ലാനം കൊച്ചി ജനകീയ വേദി, മറിയാമ്മ ജോർജ് ആദ്യകാല സമര നായിക എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 2, 2023, 10:38 p.m. | Chellanam