.

ചിറ്റാറ്റുകര : വീട് പൊളിക്കാതെ 25 അടി തള്ളി നീക്കിവച്ചു !!

ചിറ്റാറ്റുകര : NH 66 വീതി കൂട്ടി സ്ഥലമെടുപ്പ് നടന്നപ്പോൾ ചിറ്റാറ്റുകരയിൽ താമസിക്കുന്ന സുമന്റെ വീടിരിക്കുന്ന സ്ഥലം ഏറ്റെടുക്കുകയുണ്ടായി. വീട് പൊളിച്ച് നീക്കണമെന്ന് പറഞ്ഞപ്പോൾ വീടിനോടും നാട്ടുകാരോടുമുള്ള ബന്ധം മുറിഞ്ഞു പോകാതിരിക്കാൻ അദ്ദേഹം വീട് നീക്കിവയ്ക്കാൻ തീരുമാനിച്ചു. മൂന്ന് മാസത്തെ കൊണ്ട് വീട് തള്ളി നീക്കി വെച്ചു. സ്ഥലവാസിയും രാഷ്ട്രീയ നിരീക്ഷകനുമായ എൻ എം പിയേഴ്‌സൺ, വീട്ടുടമസ്ഥൻ സി എസ് സുമൻ, TDBD എഞ്ചിനീയറിംഗ് വർക്സ് മാനേജർ അജിത് കുമാർ എന്നിവർ ലൈഫ്കൊച്ചിയോട് വിശദീകരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | Aug. 20, 2022, 2:37 p.m. | Chittattukara