.

#Aluva

ഐസലേഷൻ വാർഡിലെ എല്ലാ രോഗികൾക്കും ഓക്സിജൻ എത്തിക്കുന്ന സൗകര്യം ഒരുക്കി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അസോസിയേഷൻ

ആലുവ ജില്ലാ ആശുപത്രി ഐസലേഷൻ വാർഡിലെ കിടപ്പ് രോഗികൾക്ക് ഓക്സിജൻ സൗകര്യം ഒരുക്കി വ്യവസായ സംഘടനായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് അസോസിയേഷൻ. ആലുവ എംഎൽഎ അൻവർ സാദത്ത് ഉദ്ഘാടന കർമം നിർവഹിച്ചു. എട്ടര ലക്ഷത്തോളം രൂപ ചിലവിട്ടാണ് വർക്കുകൾ പൂർത്തിയാക്കിയത്. പോപ്പുലർ മെഗാ മോട്ടോർസ് ഇസാഫ് ബാങ്ക് പോലുള്ള സ്ഥാപങ്ങളുടെ പങ്കാളിത്തത്തോടെയാണ് ഇത്തരം ഒരു പ്രവത്തനം പൂർത്തിയാക്കാൻ സാധിച്ചത്. ആലുവ മുൻസിപ്പൽ ചെയർമാൻ എം. ഒ ജോൺ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, ഇസാഫ് എം.ഡി പോൾ തോമസ്, പോപ്പുലർ മെഗാ മോട്ടോർസ് എച്. ആർ മേധാവി റോയ് തോമസ്, എൻഎച്എം എറണാകുളം ജില്ലാ ഡയറക്ടർ ഡോ. മാത്യൂസ് നമ്പേലി, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ. പ്രസന്ന കുമാരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾ ജില്ലാ ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ എം .ഐ.സിറാജ് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 24, 2021, 9:19 p.m. | Aluva