.

#Puthenvelikkara

കോവിഡ് വാർ റൂം പി വി കെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ പഠനാവശ്യത്തിനായി ഫോണുകൾ വിതരണം ചെയ്തു

പുത്തൻവേലിക്കരയിലെ കോവിഡ് വാർ റൂം പി വി കെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കഴിഞ്ഞ ദിവസം ഇതേ ഗ്രൂപ്പ് നടത്തിയ സ്നേഹ വിരുന്നിൽ നിന്ന് ലഭിച്ച ലാഭത്തുക ഉപയോഗിച്ചാണ് ഫോണുകൾ വിതരണം ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ സുനിൽ കുന്നത്തൂരിന്റെ നേതൃത്വത്തിൽ 23 കുട്ടികൾക്കാണ് ഫോണുകൾ കൈമാറിയത്. പുത്തൻവേലിക്കര പഞ്ചായത്ത്‌ പ്രസിഡന്റ് റോസി ജോഷി, പത്താം വാർഡ് മെമ്പർ എം. എസ്. രാജൻ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ എസ്. ബിജോഷ്, മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് പള്ളി വികാരി ഫാ. ഷൈജൻ കളത്തിൽ എന്നിവർ കോവിഡ് വാർ റൂം പി വി കെ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ഇത്തരം പ്രവർത്തനങ്ങൾക്കു ആശംസകൾ നേർന്നു.

LifeKochi Web Desk | July 20, 2021, 10:14 p.m. | Puthenvelikara