.

#kochi news

ചെല്ലാനം സെന്റ്. മേരീസ് സ്കൂളിലെ കുട്ടികൾക്ക് സൈക്കിൾ ടീം കൊച്ചിസ്മാർട്ട് മൊബൈൽ ഫോണുകൾ കൈമാറി

തോപ്പുംപടി: ആരോഗ്യത്തിന് അനുദിന സൈക്കിൾ സവാരി എന്ന സന്ദേശം പൊതു സമൂഹത്തിനു നൽകാൻ ദീർഘദൂര സവാരികൾ സംഘടിപ്പിക്കുന്ന സൈക്കിൾ ടീം കൊച്ചി അംഗങ്ങളുടെ സാമ്പത്തിക സഹായത്തോടെ ചെല്ലാനം മേഖലയിൽ കഴിയുന്ന കുട്ടികൾക്ക് 10 മൊബൈൽ ഫോണുകൾ കൊച്ചി എംഎൽ‌എ കെ.ജെ. മാക്സി സെന്റ്. മേരീസ് സ്കൂളിലെ വിദ്യാർത്ഥിക്ക് നൽകി ഉദ്ഘാടനം ചെയ്തു. ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. പ്രസാദ്, ഹൈസ്കൂൾ ​ഹെഡ്മാസ്റ്റർ എ. മിനി, കൊച്ചി രൂപതാ കോർപ്പറേറ്റ് മാനേജർ ഫാ. ജോപ്പി കൂട്ടുങ്കൽ, ഫാ. സിജു ജോസഫ് പാലിയത്തറ, സൈക്കിൾ ടീം കൊച്ചി അംഗങ്ങളായ ജോർജ് മെയ്ജോ, മിജുലാൽ, മഹേഷ്, പ്രവീൺ, ഷാജി സിത്താര എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | June 18, 2021, 10:15 p.m. | Chellanam