.

#COVID

#maneed

കോവിഡ് മരണാനന്തര ചടങ്ങുകൾക്ക് മുന്നിട്ടിറങ്ങി ഡി.വൈ.എഫ്.ഐ

സംസ്ഥാനത്ത് കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡ് മരണസംഖ്യയും കൂടിക്കൊണ്ടിരിക്കുന്നു. ഇന്നലെ മണീട് പഞ്ചായത്തിലും ഒരു കോവിഡ് മരണം സംഭവിച്ചു. മരണാനന്തര ചടങ്ങുകൾക്ക് കുടുംബത്തെ സഹായിക്കാൻ എത്തിയത് ഡി.വൈ.എഫ്.ഐയുടെ സന്നദ്ധ സേവന പ്രവർത്തകരാണ്. എല്ലാവിധ കോവിഡ് പ്രോട്ടോകോളും പാലിച്ചുകൊണ്ടാണ് സംസ്കാര ചടങ്ങുകൾ നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ. മണീട് സെക്രട്ടറി മിഥുൻ ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | May 5, 2021, 7:23 p.m. | Maneed