.

#dyfi

#kaloor

ബിരിയാണി ചലഞ്ചിനൊപ്പം ആനി ശിവയെ ആദരിച്ച് ഡിവൈഎഫ്ഐ എറണാകുളം സിറ്റി മേഖല കമ്മിറ്റി

ഡിവൈഎഫ്ഐ എറണാകുളം സിറ്റി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബിരിയാണി ചലഞ്ച് നടത്തി. കൂടാതെ പ്രതിസന്ധികളിൽ തളരാതെ വെല്ലുവിളികളെ നേരിട്ട് എറണാകുളം സെൻട്രൽ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയി സേവനം അനുഷ്ഠിക്കുന്ന ആനി ശിവയെ ആദരിച്ചു. സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം വിനോദ്, ഡി.വൈ.എഫ്.ഐ സിറ്റി മേഖല സെക്രട്ടറി ഫിറോസ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. ഡിവൈഎഫ്ഐയുടെ ഇത്തരം പ്രവർത്തനങ്ങൾ ജനങ്ങൾക്ക് കൂടുതൽ ഉപകാരപ്രദമാണെന്ന് സബ് ഇൻസ്‌പെക്ടർ ആനി ശിവ പറഞ്ഞു.

LifeKochi Web Desk | July 5, 2021, 3:50 p.m. | Kaloor