.

ഇടക്കൊച്ചി : കൊച്ചിൻ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വനിതാ പ്രസ്ഥാനമായ വൈഡ്സിന്റെ വാർഷിക സംഗമം നടന്നു.

ഇടക്കൊച്ചി : സെന്റ്. മേരീസ് പള്ളിയങ്കണത്തിൽ നിന്നും ആരംഭിച്ച റാലിയെത്തുടർന്ന് ആൽഫ പാസ്റ്റർ സെൻ്ററിൽ നടന്ന സമ്മേളനത്തിൽ കൊച്ചി മെത്രാൻ റൈറ്റ്. റവ. ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകയായ ദയാ ഭായി സംഗമം ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനായ സിപ്പി പള്ളിപ്പുറം രൂപതയിലെ നിർധന കുടുംബങ്ങളിൽ നിന്നും വൈദ്യശാസ്ത്രരംഗത്തും ഭരണനിർവഹണ തലങ്ങളിലും കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സൊസൈറ്റിയുടെ പ്രവർത്തന റിപ്പോർട്ടിന്റെ പ്രകാശനം ആലപ്പുഴ എം പി എ എം ആരിഫ് നിർവഹിച്ചു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനുള്ള സഹായവിതരണം എംഎൽഎ കെ ബാബുവും, അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയുടെ സഹായവിതരണം കൊച്ചി എംഎൽഎ കെ ജെ മാക്സിയും നടത്തി. കാരിത്താസ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. പോൾ മൂഞ്ഞാലിൽ കാൻസർ രോഗത്തെ അതിജീവിച്ചവരെ ആദരിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ രൂപതയിലെ ഏറ്റവും നല്ല സാമൂഹ്യപ്രവർത്തകരെയും, അക്വിനാസ് കോളേജ് മാനേജർ റവ.ഡോ. മരിയൻ അറക്കൽ വൈഡ്സിലെ ഏറ്റവും നല്ല ആനിമേറ്ററിനെയും ആദരിച്ചു. കൊച്ചി നഗരസഭ പ്രതിപക്ഷ നേതാവ് ആൻ്റണി കുരീത്തറ പത്താം ക്ലാസ് വരെ പഠിക്കുന്ന നിർധന കുടുംബങ്ങളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ നൽകി. പതിനഞ്ചാം ഡിവിഷൻ കൗൺസിലർ ജിജ ടെൻസൻ ഏറ്റവും നല്ല വൈഡ്സ് യൂണിറ്റിനുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. വൈഡ്സ് ഫെഡറേഷൻ പ്രസിഡൻറ് മോളി മൈക്കിൾ ആശംസകൾ നേർന്നു ഡയറക്ടർ റവ. ഡോ. അഗസ്റ്റിൻ കടേപറമ്പിൽ സ്വാഗതവും അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജയ്ഫിൻ ദാസ് കട്ടികാട്ട് നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 1, 2023, 2:18 a.m. | Edakochi