.

ഇടക്കൊച്ചി : പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിച്ച ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറി പ്രവർത്തനമാരംഭിച്ചു.

ഇടക്കൊച്ചി : പള്ളുരുത്തി പ്രദേശത്തെ ജനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ ഇടക്കൊച്ചിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഗവൺമെൻറ് ഹോമിയോ ഡിസ്പെൻസറിയിൽ ഇനിമുതൽ പേപ്പറുകളിൽ മരുന്നിന്റെ കുറിപ്പ് ഇല്ല. ഹോമിയോപ്പതി വകുപ്പ് തയ്യാറാക്കിയ ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെൻറ് സിസ്റ്റം വഴിയാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറി ഇടക്കൊച്ചി സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്തത്. എറണാകുളം ജില്ലയിലെ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് ഡിസ്പെൻസറിയായി മാറുകയാണ് സർക്കാർ ഹോമിയോ ഡിസ്പെൻസറി ഇടക്കൊച്ചി. ഇടക്കൊച്ചിയിലെ കമ്പ്യൂട്ടർവത്ക്കരണത്തിന്റെ ഉദ്ഘാടനം ഡിവിഷൻ കൗൺസിലർ അഭിലാഷ് തോപ്പിൽ നിർവഹിച്ചു. നഗരസഭ കൗൺസിലർ സോണി കെ ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷനായി. ഇടക്കൊച്ചി ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മേരി മാർഗരറ്റ് ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 15, 2023, 12:12 a.m. | Edakochi