.

ഇടക്കൊച്ചി : "GLAUBE 2023 " കൊച്ചി രൂപത കുടുംബ യൂണിറ്റ് പ്രതിനിധി മഹാസംഗമം ഫെബ്രുവരി 5ന് ഇടക്കൊച്ചിയിൽ

ഇടക്കൊച്ചി : കൊച്ചി രൂപതയിലെ കുടുംബ യൂണിറ്റുകളിലെ കൺവീനർ, സെക്രട്ടറി, ഖജാൻജി എന്നീ മൂന്ന് പേരും, ഇടവക ആനിമേറ്റർമാരും 2023 ഫെബ്രുവരി 5 ഞായർ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വര ഇടക്കൊച്ച് അക്വിനാസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഗമിക്കുന്നു. പൊതു സമ്മേളനം അഭിവന്യ കൊച്ചി മെത്രാൻ റൈറ്റ് റവ. ഡോ. ജോസഫ് കരിയിൽ ഉദ്ഘാടനം ചെയ്യുന്നു. രൂപതയിലെ 50 ഇടവകകളിലെ 1200 കുടുംബ യൂണിറ്റുകളിൽ നിന്നായി ഏകദേശം 3000 ത്തിൽപരം പ്രതിനിധികളാണ് പ്രസ്തുത സംഗമത്തിൽ സംബന്ധിക്കുന്നത്. കോവിഡ് കാലം ഒഴികെ കഴിഞ്ഞ 12 വർഷമായി മുടക്കമില്ലാതെ ഒരോ വർഷവും ഈ സംഗമം സംഘടിപ്പിക്കുന്നു. രൂപതയിലെ കുടുംബ യൂണിറ്റുകളുടെ പ്രവത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും അവയ്ക്ക് കൂടുതൽ കരുത്തേകുന്നതിനും ലക്ഷ്യമിട്ടാണ് ഒരു പരിശീലന പരിപാടിയായി ഓരോ വർഷവും ഈ സംഗമം സംഘടിപിക്കുന്നത്. സഭയേയും സമുദായത്തെയും സംബന്ധിക്കുന്ന വൈവിധ്യമാർന്ന വിഷയങ്ങളിൽ അധിഷ്ഠിതമായ പ്രഭാഷണങ്ങളും അവയെ ആസ്പദമാക്കിയുള്ള ചർച്ചകളുമാണ് ഈ സംഗമങ്ങളുടെ പ്രത്യേകത. പ്രതിനിധികളുടെ രജിസ്ട്രഷൻ രാവിലെ 8.30 മുതൽ ആരംഭിക്കുന്നു. ഉച്ചയ്ക്ക് 12.30 ന് ദിവ്യബലി. തുടർന്ന് ഉച്ച ഭക്ഷണത്തോടെ സംഗമം സമാപിക്കുന്നു. കുടുംബ യൂണിറ്റ് സംവിധാനവുമായി ബന്ധപ്പെട്ട വിവിധ രൂപതാ തല സമിതികളുടെ തെരഞ്ഞെടുപ്പും ഇതിനോടനുബന്ധിച്ച് നടത്തുന്നുണ്ട്. രൂപത ഡയറക്ടർ ഫാ.ആഷ്ലിൻ കുത്തുകാട്ട്, രുപത കൺവീനർ ബെന്നി തൈവീട്ടിൽ, രൂപത കോർഡിനേറ്റർ ജോ അമ്പലത്തുങ്കൽ, രൂപത ഖജാൻജി പെൻസൺ മുണ്ടം വേലി എന്നിവർ കൂടുതൽ വിവരങ്ങൾ ലൈഫ്കൊച്ചിയോട് വിശദീകരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Feb. 2, 2023, 7:20 p.m. | Edakochi