.

ഇടക്കൊച്ചി : "തിരികെ സ്കൂളിൽ" എന്ന അയൽക്കൂട്ട ക്യാമ്പെയിനോടനുബന്ധിച്ച് വിളംബര ജാഥ നടത്തി.

ഇടക്കൊച്ചി : വിളംബര ജാഥ കൗൺസിലർ അഭിലാഷ് തോപ്പിൽ ഉദ്ഘാടനം ചെയ്തു. 25 വർഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും, പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന കുടുംബശ്രീ ശാക്തീകരണ പരിപാടിയാണ് "തിരികെ സ്കൂളിൽ" എന്നത്. ഒക്ടോബർ ഒന്നിന് ഇടകൊച്ചി ഗവൺമെന്റ് ഹൈസ്കൂളിൽ പരിപാടിക്ക് തുടക്കമാവും. ഷൈനി ജുബിൻ, വിജി അനിൽകുമാർ, കലാവേണി കജൻ, കവിതാ വിനോദ്, രാഗി ഹനോഷ്, സിമി ഹിഷാം എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 29, 2023, 11:13 p.m. | Edakochi