.

ഇടക്കൊച്ചി : അതിരാവിലെ തന്നെ സ്ക്കൂളിലേക്ക് അമ്മമാർ ഇറങ്ങി, മുടിയിൽ റിബൺ കെട്ടി, ചോറ് പൊതിഞ്ഞു, ബാഗും തൂക്കി സ്കൂളിലേക്ക് !

ഇടക്കൊച്ചി : സ്ക്കൂൾ മുറ്റത്തെത്തി മിഠായിക്കായി തല്ല് പിടിച്ച് അവർ പുതിയ പഠനത്തിനായി ക്ലാസ് മുറികളിലേക്ക് നീങ്ങി. കുടുംബശ്രീ "തിരികെ സ്കൂളിലേക്ക് " എന്ന പരിപാടിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ കൊച്ചി വെസ്റ്റ് CDS ആദ്യ ബാച്ച് ഇടക്കൊച്ചി ഫിഷറീസ് ഗവൺമെൻ്റ് സ്കൂളിൽ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 14,15,16,17 ഡിവിഷനിലെ 30 അയൽകൂട്ടത്തിൽ നിന്നായി 550 അംഗങ്ങൾ ഇന്നത്തെ ക്ലാസ്സിൽ പങ്കെടുത്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂളിലേക്ക് വന്ന മുഴുവൻ അംഗങ്ങളെയും കളഭം തൊട്ട് മധുരവും ബലൂണും കൊടുത്തു സ്വാഗതം ചെയ്തു രാവിലെ 9.30 ന് ഫസ്റ്റ് ബെൽ അടിച്ചു അസംബ്ലി ആരംഭിച്ചു. കുടുംബശ്രീ മുദ്രഗീതം, പ്രതിജ്ഞ, ദേശീയഗാനം എന്നിവയും ഉണ്ടായിരുന്നു. പരിപാടിയുടെ ഉദ്‌ഘാടനം കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ വി.എ. ശ്രീജിത്ത്‌ നിർവഹിച്ചു. കൗൺസിലർമാരായ ലൈലദാസ്, ജീജ ടെൻസൺ, അഭിലാഷ് തോപ്പിൽ എന്നിവർ ആശംസകൾ പറഞ്ഞു. CDS ചെയർപേഴ്സൺ നബീസ ലത്തീഫ്, മെമ്പർ സെക്രട്ടറി നിഷ ചന്ദ്രൻ, അക്കൗണ്ടൻറ് സൂരജ് സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ശകുന്തള ബി എസ് എഡിഎസ് ചെയർപേഴ്സൺ ഡിവിഷൻ 14, ഷൈനി ജുബിൻ എഡിഎസ് ചെയർപേഴ്സൺ ഡിവിഷൻ 15, വിജി അനിൽകുമാർ എഡിഎസ് ചെയർപേഴ്സൺ ഡിവിഷൻ 16, മാധുരി കുഞ്ഞുമോൻ എഡിഎസ് ചെയർപേഴ്സൺ ഡിവിഷൻ 17, ജല്‍ത്രൂ ജോസി കുടുംബശ്രീ അയൽക്കൂട്ടം മെമ്പർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. 10 ക്ലാസ്സ്‌ മുറികളിൽ 5 പീരിയഡുകളിലായി 5 വിഷയങ്ങൾ 12 ടീച്ചർമാർ കൈകാര്യം ചെയ്തു. ക്ലാസുകൾ വൈകുന്നേരം 4.30 ന് അവസാനിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 2, 2023, 11:17 a.m. | Edakochi