.

ഇടക്കൊച്ചി : അഷ്ടമിരോഹിണി ദിനത്തിൽ കണ്ണിനു കുളിർമയായി അമ്പാടി കണ്ണൻ്റെ രാധയുടെയും വേഷവിധാനത്തിൽ അണിഞ്ഞൊരുങ്ങിയ കൊച്ചു കുട്ടികൾ നാടിനെ വർണ്ണാഭമാക്കി.

ഇടക്കൊച്ചി : ശ്രീകൃഷ്ണ ധർമ്മപരിപാലന യോഗത്തിൻ്റെ നേതൃത്വത്തിൽ കണ്ണങ്ങാട്ട് നിന്നും ആരംഭിച്ച മനോഹരമായ ഘോഷയാത്ര ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിൽ സമാപിച്ചു. ആഘോഷങ്ങളോടനുബന്ധിച്ച് വിവിധ മേഖലകളിൽ കഴിവു തെളിയിച്ചവരെ ആദരിക്കുകയും വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വി കെ സുവർണ്ണൻ പ്രസിഡൻറ് ശ്രീകൃഷ്ണ ധർമ്മപരിപാലന യോഗം ദേവസ്വം, ബാബു ആർ കെ ജോയിൻറ് സെക്രട്ടറി, കെ ആർ രജനീഷ് ബ്ലോക്ക് കൗൺസിലർ എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 7, 2023, 12:01 a.m. | Edakochi