.

ഇടക്കൊച്ചി : പഷ്ണിത്തോട് സെൻ്റ്. ജോസഫ് കപ്പേളയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് തുടക്കം കുറിച്ചു.

ഇടക്കൊച്ചി : മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷത്തിന് ആരംഭം കുറിച്ചുകൊണ്ട് ഇടവക വികാരി ഫാ. റാഫി കുട്ടുങ്കൽ തിരുനാൾ പതാക ഉയർത്തി. 21 പേർ അടങ്ങുന്ന പ്രസുദേന്തി സമൂഹമാണ് തിരുനാളിന് നേതൃത്വം കൊടുക്കുന്നത്. പ്രാരംഭ ദിനത്തിൽ ഫാ. ഡാനി ജോസഫ് മുഖ്യകാർമികനായി. ഫാ. ജയ്ഫിൻ ദാസ് പ്രസംഗവും രണ്ടാം ദിവസം ഫാ. ജോപ്പി കുട്ടുങ്കൽ മുഖ്യകാർമികനാകും. ഫാ. ജോൺസൺ തൗണ്ടയിൽ പ്രസംഗം നടത്തും, സമാപന ദിവസം കൊച്ചി രൂപത വികാരി ജനറൽ മോൺ. ഷൈജു പരിയാത്തുശേരി മുഖ്യകാർമികനാവുകയും ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ തിരുനാൾ പ്രസംഗം നടത്തുകയും പുതിയ കപ്പേളയുടെ ശിലാസ്ഥാപനത്തിനുശേഷം ഇടവക പള്ളി വരെയുള്ള പ്രദക്ഷിണത്തോടു കൂടെ തിരുനാൾ സമാപിക്കും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 8, 2023, 11:02 p.m. | Edakochi