.

ഇടക്കൊച്ചി : 16-ാം ഡിവിഷനിലെ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു.

ഇടക്കൊച്ചി : കൗൺസിലർ അഭിലാഷ് തോപ്പിൽ ഹരിത കർമസേന പ്രവർത്തകർക്ക് ഉപകരണങ്ങൾ കൈമാറി. മഴക്കോട്ട്, കൈയ്യുറ, ഷൂസ്, തൊപ്പി, തിരിച്ചറിയൽ കാർഡ് എന്നിവയാണ് കൈമാറിയത്. ഡിവിഷനിലെ വീടുകളിൽ നിന്ന് ഹരിത കർമസേനയ്ക്ക് മാലിന്യം നല്കുന്നവർക്കുള്ള ബാർകോഡിംഗ് പദ്ധതി ആരംഭിച്ചതായി കൗൺസിലർ പറഞ്ഞു. പത്താം സർക്കിൾ ജെ.എച്ച്.ഐ ഷാജി, ഷിബി സാബു എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 19, 2023, 11:41 p.m. | Edakochi