.

ഇടക്കൊച്ചി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇടക്കൊച്ചി യൂണിറ്റിന്റെ വാർഷിക സമ്മേളനം നടന്നു.

ഇടക്കൊച്ചി : യൂണിറ്റ് പ്രസിഡൻറ് ജോസ്ലിൻ ബിജോയ് ആന്റണി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖല പ്രസിഡൻറ് ജേക്കബ് ജയ്സൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ സിംലേഷ് എംബി ചടങ്ങിൽ മുഖ്യാതിഥിയായി. മേഖലാ സെക്രട്ടറി ശിവൻ പി എസ് സംഘടന വിശദീകരണവും, സാന്ത്വനം പദ്ധതി മേഖലാ കോഡിനേറ്റർ വിപിൻ ദാസ് പദ്ധതിയുടെ പുതിയ കരട് രൂപരേഖ വിശദീകരണവും നടത്തി. യൂണിറ്റ് സെക്രട്ടറി വി ഡി ആൻറണി റിപ്പോർട്ടും, ട്രഷറർ ഷാന അവിനാഷ് കണക്കും അവതരിപ്പിച്ചു. ഒരു വർഷക്കാലം യൂണിറ്റിന്റെ നിരീക്ഷകനായി പ്രവർത്തിച്ച ജൂബർട്ട് ആന്റണിയെ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ആദരിച്ചു. തുടർന്ന് പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് നടത്തി. ഇടക്കൊച്ചി യൂണിറ്റ് പ്രസിഡണ്ടായി ലിജന്‍ ജെയിംസ്, സെക്രട്ടറി ആയി ശ്യാമേഷ് ശശിധരൻ, വൈസ് പ്രസിഡൻറ് ആയി സെബാസ്റ്റ്യൻ പി എക്സ്, ജോയിൻറ് സെക്രട്ടറി ആയി സജിത്ത് പിസി, മേഖല ഭാരവാഹികളായി ജോസ്ലിൻ ബിജോയ്, വി ഡി ആൻറണി, അവിനാഷ് എം എൽ, കമ്മിറ്റി അംഗങ്ങളായി സോളമൻ പി ആർ, ലാലൻ എസ്, ജോസി കെ എ, പാട്രിക്, ഫ്രാങ്ക്ലിൻ ഗില്‍ബർട്ട് എന്നിവരെ തിരഞ്ഞെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 20, 2023, 11:50 p.m. | Edakochi