.

ഇടക്കൊച്ചി : ബി ജെ പിയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി.

ഇടക്കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന പാക്ഷികത്തോടനുബന്ധിച്ച് ബി ജെ പി ഇടക്കൊച്ചി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐഎച്ച് കെ യുടെ സഹകരണ ത്തോടെയാണ് ക്യാമ്പ് നടന്നത്. ഇടക്കൊച്ചി പി കെ എം ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ബി ജെ പി ജില്ലാ പ്രസിഡൻ്റ് അഡ്വ. കെ.എസ്. ഷൈജു ഉദ്ഘാടനം ചെയ്തു. നിരവധി പേർ പങ്കാളികളായി. പോസ്റ്റ് കോവിഡ് സംബന്ധമായ വിഷയത്തെ പറ്റി ഡോ. കെ ആർ കിഷോർ രാജ് ക്ലാസെടുത്തു. ഏരിയാ പ്രസിഡൻ്റ് എം എൻ സജീവൻ അധ്യക്ഷനായി. ബി ജെ പി സംസ്ഥാന സമിതിയംഗം വി കെ.സുദേവൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ.റോഷൻ കുമാർ, പി.എൻ.ഉദയൻ, ബിന്ദു പുണ്ഡരീയാക്ഷൻ, എം.ആർ. ദിലീഷ്, എ.ആർ.ശിവജി, എ.എസ്.സുനീഷ് ബാബു, ഡോ. ജോസഫ് ആന്റണി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 2, 2023, 11:04 a.m. | Edakochi