.

#elanji

ഇലഞ്ഞി: കെ.എം. മാണി ഫൗണ്ടേഷൻ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നു

ഇലഞ്ഞി: കേരള കോൺ (എം) ഇലഞ്ഞി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എം. മാണി ഫൗണ്ടേഷൻ ഇലഞ്ഞി പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നും എസ്. എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ+ നേടിയ മുഴുവൻ വിദ്യാർത്ഥികളെ ആദരിച്ചു. കേരള കോൺ (എം) ഇലഞ്ഞി മണ്ഡലം പ്രസിഡണ്ട് ജോയി ജോസഫ് കുളത്തിങ്കലിന്റെ അധ്യക്ഷതയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ കോട്ടയം എം പി . തോമസ് ചാഴിക്കാടൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇലഞ്ഞി വൈസ് മെൻ ക്ലബ് പ്രസിഡണ്ട് ജോസഫ് ജോസഫിനെ ആദരിച്ചു.. പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ടോമി കെ തോമസ് , നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ചമ്പമല, ബ്ലോക്ക് പഞ്ചായത്തംഗം ഡോജിൻ ജോൺ , മണ്ഡലം ഭാരവാഹികളായ സിബി അരഞ്ഞാണി, ജോയി മാണി, സിബി ആനക്കുഴി, അപ്പച്ചൻ ഇഞ്ചി പറമ്പിൽ, വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.

LifeKochi Web Desk | Sept. 25, 2021, 2:55 p.m. | Elanji