.

#Local news

#elanji

ഇലഞ്ഞി: ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുക കൊണ്ട് വാങ്ങിയ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു...

നിർധന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിന് ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച തുകകൊണ്ട് വാങ്ങി മൊബൈൽ ഫോണുകൾ കൈമാറി. ഇലഞ്ഞി പഞ്ചായത്തിലെ അർഹതപ്പെട്ട കുട്ടികൾക്ക് 15 മൊബൈൽ ഫോൺ ആണ് നൽകിയത്. ഫോണുകൾ കൈമാറുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. സിപിഎം ഇലഞ്ഞി ലോക്കൽ സെക്രട്ടറി വിജെ പീറ്റർ, ഡിവൈഎഫ്ഐ കൂത്താട്ടുകുളം ബ്ലോക്ക് സെക്രട്ടറി കേതു സോമൻ, ഡിവൈഎഫ്ഐ ഇലഞ്ഞി മേഖലാ പ്രസിഡന്റ് ജോജു മാത്യു, മേഖലാ സെക്രട്ടറി മിലൻ വി. മാത്യു, ബ്ലോക്ക് സെക്രട്ടറിയേറ്റംഗം അഭി കെ. ശശി, സിപിഐഎമ്മിൻ്റെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

LifeKochi Web Desk | Aug. 6, 2021, 5:36 p.m. | Elanji