.

#Elanji St. Philomenas School

ഇലഞ്ഞി: ഇക്കുറിയും വിജയത്തിളക്കത്തിൽ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ...

ഇലഞ്ഞി: കഴിഞ്ഞ 15 വർഷത്തെ ഉന്നത വിജയങ്ങൾ ആവർത്തിച്ച് സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ് ഈക്കുറിയും ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടി. 61 പേർ പരീക്ഷയെഴുതിയതിൽ 10 പേർ ഫുൾ എ പ്ലസ് നേടിയപ്പോൾ 38 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. ബാക്കി എല്ലാവരും 88% മുകളിലും മാർക്ക് നേടി. സയൻസ് വിഭാഗത്തിൽ 97 % മാർക്കോടെ അഖിൽ കാരകാട്ട് സത്യൻ ടോപ് സ്കോററായി. ലിയ ജോൺ 96.4 ശതമാനവും, റോബിൻ തോമസ്, എസ്. ഐശ്വര്യ എന്നിവർ 96.2 ശതമാനവും നേടി രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കോമേഴ്സിൽ അക്ഷയ സജി 96.4 ശതമാനം മാർക്കോടെ ഒന്നാമതെത്തി. അലീന സാബു 96.2 ശതമാനവും നേടി. വിജയികളെ പ്രിൻസിപ്പൽ ഫാ. ഡോ ജോൺ എർണ്യാകുളത്തിൽ, മാത്യൂ പീറ്റർ, പി.ടി.എ പ്രസിഡന്റ് പൗലോസ് മാഞ്ഞാമറ്റം എന്നിവർ അഭിനന്ദിച്ചു.

LifeKochi Web Desk | Aug. 2, 2021, 8:56 p.m. | Elanji