.

#Puthenvelikkara

തുടർച്ചയായി 11 വർഷവും വിജയത്തിളക്കത്തിൽ ഇളന്തിക്കര ഹൈസ്‌കൂൾ...

തുടർച്ചയായി 11 വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയിരിക്കുകയാണ് ഇളന്തിക്കര ഹൈസ്‌കൂൾ. അധ്യാപകരുടെയും രക്ഷിതാക്കളുടെയും അതേപോലെ തന്നെ കുട്ടികളുടെയും ശ്രമഫലമായാണ് കുട്ടികൾക്ക് ഈ വിജയം കരസ്ഥമാക്കാൻ സാധിച്ചത്. 134 കുട്ടികളാണ് ഇത്തവണ സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയത്. 36 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും A+ കരസ്ഥമാക്കാൻ സാധിച്ചു. സ്‌കൂൾ പ്രധാന അധ്യാപിക സി. ആർ. ലത, സ്‌കൂൾ മാനേജർ സി.എസ്. രാമനാഥൻ, പിടിഎ പ്രസിഡന്റ്‌ സി. കെ. ബിജു, അനധ്യാപകരായ ടി. എൻ. ബൈജു, എം.വി. ബിജു എന്നിവർ തങ്ങളുടെ സന്തോഷം ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | July 15, 2021, 10:56 p.m. | Puthenvelikara