.

#Aluva

#Environment Day

ആലുവയിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപാടികളോടെ നടന്നു...

ആലുവയിൽ പരിസ്ഥിതി ദിനാചരണം വിവിധ പരിപരിപാടികളായി നടന്നു. പതിനഞ്ചാം വാർഡിലെ പരിസ്ഥിതി ദിനാചരണം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നടന്നു. പന്ത്രണ്ടാം വാർഡിൽ വിവിധ റസിഡൻസ് അസോസിയനുകളുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. കൂടാതെ പരിസ്‌ഥിതി ദിനത്തിൽ യൂത്ത് കോൺഗ്രസ് ആലുവ ടൗണിൽ 150 വൃക്ഷത്തൈകൾ നട്ടു. ആൽഫിൻ രാജൻ അധ്യക്ഷത വഹിച്ച പരിപാടി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി. ജോർജ്ജ്, ലത്തീഫ് പൂഴിത്തറ, ഫാസിൽ ഹുസ്സൈൻ, പി.പി ജയിംസ്, നന്ദു ഷാജി, അജേഷ് മോഹനൻ, ജോർജ്ജ് ജോൺ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | June 5, 2021, 7:14 p.m. | Aluva