.

എറണാകുളം സെൻട്രൽ : മംഗളവനം പക്ഷി സങ്കേതം ഹാളിൽ "പരിസ്ഥിതി സുസ്ഥിരതയും മാനവ സമാധാനവും" സെമിനാർ നടന്നു.

എറണാകുളം സെൻട്രൽ : പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറവും, ഡെന്നിസ് വേൾഡും, കേരള സർക്കാർ വനം വന്യജീവി സംരക്ഷണ വകുപ്പും സംയുക്തമായി മംഗളവനം പക്ഷി സങ്കേതം ഹാളിൽ സംഘടിപ്പിച്ച "പരിസ്ഥിതി സുസ്ഥിരതയും മാനവ സമാധാനവും" സെമിനാർ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ സോഷ്യൽ ഫോറസ്റ്ററി എക്സ്റ്റൻഷൻ വീണാദേവി കെ ആർ. ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പീപ്പിൾസ് ലീഗൽ വെൽഫെയർ ഫോറവും ഡെന്നിസ് വേൾഡ് ജപ്പാനും ചേർന്ന് പരിസ്ഥിതി സംരക്ഷണ അവാർഡുകൾ വിതരണം ചെയ്തു. PLWF നാഷണൽ ചെയർമാൻ ഡോ. ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. PLWF നാഷണൽ എക്സിക്യൂട്ടീവ് ചെയർമാൻ ഡോ. ജസ്റ്റിസ്. കെ സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. കേരള ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ (ഫോറസ്റ്റ്സ്) അഡ്വ. നാഗരാജ് നാരായണൻ വിശിഷ്ടാതിഥിയായിരുന്നു. PLWF ഫൗണ്ടർ ആൻഡ് നാഷണൽ പ്രസിഡന്റ് യു. എൻ. കെ (സുമേഷ് കൃഷ്ണ), റിട്ട. ക്രൈം ബ്രാഞ്ച് S P ജിജിമോൻ കെ. എം., കേരള ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ (ഫോറസ്റ്റ്സ്) അഡ്വ. സി. യു. സംഗീത്, ഡോ. ടി. എസ്. ജോയ്, ഡെന്നിസ് വേൾഡ് ഇൻ കോർപ്പറേഷൻ ജപ്പാൻ ഡയറക്ടർ ഡോ. അനിൽ മാത്യു ( PLWF എക്സിക്യൂട്ടീവ് ചെയർമാൻ ) റിട്ട. ഡിസ്ട്രിക്ട് സെഷൻസ് ജഡ്ജ് അഡ്വ. സുന്ദരം ഗോവിന്ദ്, റിട്ട. ഗവൺമെന്റ് ലോ കോളേജ് സീനിയർ പ്രൊഫസ്സർ ഡോ. പി. കെ. ജയകുമാരി, കേരള ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സീനിയർ അഡ്വ. വി. പി. സീമന്ദിനി, കൊച്ചി ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ്, അഡ്വ. ഇ. എം. സുനിൽകുമാർ, AIADMK സംസ്ഥാന ട്രഷറർ ഡോ. ജയലാൽ ദാമോദരൻ, പ്രശസ്ത സാഹിത്യകാരി പ്രശാന്തി ചൊവ്വര, അഡ്വ. അജിതാ ലക്ഷ്മി സാബു തുടങ്ങിയവർ സംസാരിച്ചു. K V ദയാൽ, അജ്മളൻ, കാന്തി വെള്ളക്കയം, മനോജ്‌ കുമാർ, ഫ്രാൻസിസ് കളത്തുങ്കൽ, പീറ്റർ പാലക്കുഴി, ശ്രീമതി ജിജി സ്വരാജ്, അഡ്വ. ജോൺ നമ്പേലി, പീറ്റർ തോമസ്, അനന്തു, സജീവ് കുമാർ എന്നീ പ്രകൃതി സംരക്ഷകർക്ക് അവാർഡുകൾ നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 11, 2023, 7:24 p.m. | Ernakulam Central