.

എറണാകുളം സെൻട്രൽ : പച്ചക്കറി തീ വിലയിൽ പ്രതിക്ഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് പച്ചക്കറിയില്ലാ സാമ്പാർ വിതരണം നടത്തി.

എറണാകുളം സെൻട്രൽ : അതിരൂക്ഷമായ വിലക്കയറ്റം മൂലം മലയാളികള്‍ എങ്ങനെ ഓണം കൊണ്ടാടുമെന്നും കാണം വിറ്റാല്‍ പോലും ഓണം ഉണ്ണാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്ന് മുസ്‌ലിം ലീഗ് എറണാകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുഹമ്മദ് കമറാന്‍ അഭിപ്രായപ്പെട്ടു. ഓണക്കാലമായിട്ടുപോലും വിലക്കയറ്റം നിയന്ത്രിക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്യാതിരിക്കുന്ന സാഹചര്യത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാനമൊട്ടാകെ നടത്തുന്ന പച്ചക്കറിയില്ലാ സാമ്പാര്‍ വിതരണ പ്രതിഷേധ സമരത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം മേനക ജംഗ്ഷനില്‍ സംഘടിപ്പിച്ച സമരപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ബുറാശിന്‍ എം എം അധ്യക്ഷത വഹിച്ച പരിപാടിയില്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സജല്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കമാല്‍ റഷാദി, അഡ്വ. റഫീഖ്, മുസ്തഫ ഹറമൈന്‍, നിസാം പാറയില്‍, പി ഹാഷിം മാലിക്ക്, മുഹമ്മദ് യാമിന്‍, റഫീഖ്, സലിം സി ആര്‍ എച്ച് എന്നിവര്‍ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ് ബുറാശിന്‍ എം എം ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 18, 2023, 5:43 p.m. | Ernakulam Central