.

എറണാകുളം സെൻട്രൽ : കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റിയുടെ 15-ാമത് വാർഷീക സമ്മേളനം നടന്നു.

എറണാകുളം സെൻട്രൽ : ഡോ. ബോബി ചെമ്മണ്ണൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഹാറ്റ്സ് ഡയറക്ടർ എം പി ശിവദത്തൻ അധ്യക്ഷത വഹിച്ചു. റിത്തുരാജ് ചതുർമുഖന്ദ എയർ ബി ആന്റ് ബി , എം നരേന്ദ്രൻ അസിസ്റ്റന്റ് ഡയറക്ടർ ഇന്ത്യാ ടുറിസം , മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷൻ, ആർട്ടി മിഷൻ സംസ്ഥാന കോ-ഓഡിനേറ്റർ കെ. രൂപേഷ് കുമാർ , ബിനാലെ പ്രസിഡണ്ട് ബോസ് കൃഷ്ണ ആചാരി, റീജനൽ ജോയിന്റ് ഡയറക്ടർ എ. ഷാഹുൽ ഹമീദ്, ടൂറിസം പ്രൊഫഷനൽ ക്ലബ്ബ് പ്രസിഡണ്ട് ഷേക്ക് ഇസ്മയിൽ , ക്ലാസിഫൈഡ് ഹോട്ടൽസ് ആന്റ് റിസോട്ട് അസോസിയേഷൻ ജനറൽ സെക്രട്ടറി കൂട്ടുങ്കൽ കൃഷ്ണകുമാർ , ഫോർട്ടുകൊച്ചി ടൂറിസം കൺസർവേഷൻ സൊസൈറ്റി സിഇഒ ബോണി തോമസ്, കേരള ഹാറ്റ്സ് ജില്ലാ പ്രസിഡണ്ട് സന്തോഷ് ടോം, കേരള ഹാറ്റ്സ് സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പർ രഞ്ജിനി മേനോൻ , സ്റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം ഷാജി കുറുപ്പശേരി എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ആയിരം ഹോംസ്റ്റേകളിൽ ആർട്ടിമിഷനുമായി ചേർന്ന് മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കാൻ കേരള ഹോംസ്റ്റേ ആന്റ് ടൂറിസം സൊസൈറ്റി സമ്മേളനത്തിൽ തീരുമാനിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോംസ്റ്റേയ്ക്കുള്ള പുരസ്കാരം ഇ.വി ഹാരിസ് സിഷെൽ കണ്ണൂരിന് നൽകി. വനിതകൾ നടത്തുന്ന ഏറ്റവും മികച്ച ഹോം സ്റ്റേകൾക്കുള്ള പുരസ്കാരം സിജെ കൊച്ചുത്രേസ്യ വയനാട് , അഡ്വ. പ്രിയ ബി നായർ മൂന്നാർ , റിനു അനിയൻ തോമസ് മലപ്പുറം എന്നിവർക്കു നൽകി. ജേക്കബ് തരകൻ മെമ്മോറിയൽ പരിസ്ഥിതി സൗഹൃദ ഹോം സ്റ്റേയ്ക്കുള്ള പുരസ്കാരങ്ങൾ സുനിൽകുമാർ , റീന സുനിൽ വയനാട്, ജയൻ ചെറിയാൻ അഗളി പാലക്കാട്, വിനായക അയനൻ കുന്നേൽ രാമക്കൽമേട് എന്നിവർക്കു നൽകി. തങ്കപ്പൻ കൊട്ടാരത്തിൽ മെമ്മോറിയൽ പ്രകൃതിദത്ത ക്യാമ്പിനുള്ള പുരസ്കാരം സാജൻ അട്ടപ്പാടിക്ക് നൽകി. ടെലഗ്രാഫ് യുകെ ബെസ്റ്റ് ഹോം സ്റ്റേയായി തെരഞ്ഞെടുത്ത സാദിക് സാജിനെയും പി വി വർഗീസ് ഇടുക്കി , പോൾസൻ മൂന്നാർ എന്നിവരെയും ആദരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | April 4, 2023, 11:45 p.m. | Ernakulam Central