.

#ernakulam local news

എറണാകുളം നോർത്ത്: 45 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസ് വാക്സിൻ നൽകണം; പ്രതിപക്ഷം മേയറെ ഉപരോധിച്ചു...

എറണാകുളം നോർത്ത്: കൊച്ചിൻ കോർപ്പറേഷനിലെ എല്ലാ ഡിവിഷനുകളിലും 45 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ് വാക്സിൻ ഫസ്റ്റ് ഡോസ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ കൗൺസിലർമാർ മേയറെ ഉപരോധിച്ചു. ടൗൺ ഹാളിൽ ഇന്ന് നടന്ന കൗൺസിൽ യോ​ഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മേയർ എം. അനിൽകുമാറിന് നേരെ പ്രതിഷേധവുമായി പ്രതിപക്ഷമെത്തിയത്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് ആന്റണി കുരിയത്തറ, കൗൺസിലർമാരായ എം.ജി. അരിസ്റ്റോട്ടിൽ, വി.കെ. മിനിമോൾ എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | Aug. 6, 2021, 8:06 p.m. | Ernakulam North