.

എറണാകുളം നോർത്ത് : എസ് ആർ എം റോഡിൽ തോട്ടത്തുംപടി ജുമാ മസ്ജിദിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് മസ്ജിദ് പ്രസിഡൻറ് റഫീഖ് ബുഹാരി പതാക ഉയർത്തി.

എറണാകുളം നോർത്ത് : പ്രാണനെക്കാൾ വലുതാണ് പിറന്ന നാടിന്റെ മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നും അവരുടെ ത്യാഗവും ചീന്തിയ ചോരയും ബലിയായി നൽകിയ ജീവിതവും എന്നും നില നിൽക്കട്ടെ എന്ന് സ്വാതന്ത്ര ദിന സന്ദേശത്തിൽ ജമാഅത്ത് പ്രസിഡന്റ് റഫീഖ് ബുഹാരി ആശംസിച്ചു. സെക്രട്ടറി ജബ്ബാർ പുന്നക്കാടൻ, അസിസ്റ്റന്റ് ഖത്തീബ് മുസമ്മിൽ ലത്തീഫി അശ്അരി, നാസറുദ്ധീൻ സഖാഫി, ഷിയാസ് നമ്പൂരിമഠം, സജീദ്, റിയാസ് യുസുഫ് എന്നിവർ സംസാരിച്ചു. തുടർന്ന് മധുര പലഹാര വിതരണവും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്‌.

LifeKochi Web Desk | Aug. 16, 2023, 12:02 p.m. | Ernakulam North