.

എറണാകുളം നോർത്ത് : വിദ്യാനികേതൻകോളേജിൽ ഡിപ്പാർട്ട്മെന്റ് ഓഫ് യോഗയുടെ നേതൃത്വത്തിൽ ' യോഗ പരിശീലനവും യോഗ ടിടിസി കോഴ്സ് ലോഞ്ചിങ്ങും സംഘടിപ്പിച്ചു.

എറണാകുളം നോർത്ത് :കച്ചേരിപ്പടിയിലെ വിദ്യാനികേതൻകോളേജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് യോഗയുടെ നേതൃത്വത്തിൽ ' യോഗ പരിശീലനവും യോഗ ടിടിസി കോഴ്സ് ലോഞ്ചിങ്ങും സംഘടിപ്പിച്ചു. കെ എൽ സി എ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ തോമസ് ഉദ്ഘാടനം ചെയ്തു. ഒക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി ടിടിസി കോഴ്സ് ലോഞ്ചിംഗ് നിർവ്വഹിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ സെബാസ്റ്റ്യൻ അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പാൾ പ്രൊ. എൽ ജി ആന്റണി സ്വാഗതം ആശംസിച്ചു. യോഗ കോഴ്സിന്റെ ആദ്യ അഡ്മിഷൻ കാർഡ് മാർട്ടിന ക്രിസ്റ്റബൽ ഏറ്റുവാങ്ങി. പ്രത്യേകമായി സംഘടിപ്പിച്ച യോഗ ക്ലാസിന് കൊച്ചിയിലെ "കോസം വെൽനസ്" വേദ ആൻഡ് യോഗയുടെ ഡയറക്ടർ എബിൻ ഏലിയാസ് നേതൃത്വം നൽകി. വിദ്യാനികേതനിലെ 20 കോളേജ് വിദ്യാർത്ഥികളും അധ്യാപകരും മറ്റു ക്ഷണിതാക്കളും കോമൺ യോഗ പ്രോട്ടോകോൾ പ്രകാരമുള്ള പരിശീലനത്തിൽ പങ്കെടുത്തു. പൊന്നാരിമംഗലം സെന്റ് ജോസഫ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ജൂഡ്.സി വർഗീസ്, പൊന്നാരിമംഗലം സെന്റ് മേരീസ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ ജോസഫ് സുജിത്ത്, കൊച്ചി ക്രിയാ ഡയറക്ടർ കെ എക്സ് പോൾ എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗ ഡിപ്പാർട്ട്മെന്റ് അധ്യാപകരായ ഡോ. സേതുലക്ഷ്മി, കുമാരി ശ്രീലക്ഷ്മി എസ്, ആൻസൺ ആന്റണി, യോഗ എഡ്യൂക്കേഷൻ കോഡിനേറ്ററായ ആസ്മിയ നസീം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പൊതു ജനങ്ങൾക്കായുള്ള റെഗുലർ യോഗ പരിശീലനം രാവിലെയും വൈകിട്ടുമായി ആരംഭിക്കുമെന്ന് കോളേജ് മാനേജ്മെന്റ് അറിയിച്ചു.വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 25, 2023, 2:01 a.m. | Ernakulam North