.

#Valakam

കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് സഹായവുമായി എക്സ് സർവീസ്മാൻ വാളകം യൂണിറ്റ്...

വാളകം പഞ്ചായത്തിൽ കോവിഡ് രോഗികൾക്കായി പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് എക്സ് സർവീസ്മാൻ വാളകം യൂണിറ്റിന്റെ കരുതൽ. പഞ്ചായത്ത് പ്രസിഡന്റ് ജോളി മോന്റെ സാന്നിധ്യത്തിൽ എം.പി ഡീൻ കുര്യാക്കോസിന് യൂണിറ്റ് അംഗങ്ങൾ സംഭാവന കൈമാറി. എക്സ് സർവീസ്മാൻ വാളകം യൂണിറ്റിലെ അംഗങ്ങളായ കെ.പി. അബ്രാഹം, എം.ടി. തങ്കച്ചൻ, കെ.സി. ഷാജി, സോജൻ, പി. ജോർജ്, രാജു നീലാങ്ങൽ എന്നിവർ ചേർന്നാണ് സംഭാവന കൈമാറിയത്.

LifeKochi Web Desk | May 23, 2021, 6:49 p.m. | Valakom