.

#koothattukulam

#food

#spc

കുട്ടിപ്പോലീസിന്റെ വക ഭക്ഷണപ്പൊതി

എറണാകുളം റൂറൽ ജില്ലയിലെ വടകര സെന്റ് ജോൺസ് സിറിയൻ എച്ച് എച്ച്എസിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'ഒരു വയറൂട്ടാം' പദ്ധതിയുടെ ഭാഗമായി ഭക്ഷണപ്പൊതി വിതരണം നടത്തി. കേഡറ്റുകൾ ശേഖരിച്ച 50 ഭക്ഷണപ്പൊതികളും വെള്ളവും കൂത്താട്ടുകുളം ജനമൈത്രി പോലീസിന് കൈമാറി. തുടർന്ന് ജനമൈത്രി പോലീസിന്റെയും എസ്പിസി കേഡറ്റുകളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ ചോരക്കുഴി പോലീസിന്റെ ചെക്കിംഗ് നടന്നു വരുന്ന സ്ഥലത്ത് ട്രക്ക്, ലോറി ഡ്രൈവർമാർക്ക് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

LifeKochi Web Desk | May 26, 2021, 4:21 p.m. | Koothattukulam