.

ഫോർട്ട്കൊച്ചി : സാന്റാ ക്രൂസ് ഹൈസ്കൂളിൽ സുരീലിഹിന്ദി ഭാഷാ പരിപോഷണ പരിപാടി നടന്നു.

ഫോർട്ട്കൊച്ചി : വിദ്യാർത്ഥികൾ ചെറിയ ക്ലാസ് മുതൽ ഹിന്ദി ഭാഷ പഠിക്കണമെന്നും ഹിന്ദി കാർട്ടൂൺ, ഹിന്ദി വാർത്തകൾ കേൾക്കുകയും കാണുകയും ചെയ്താൽ ഭാഷ വേഗം പഠിക്കാൻ കഴിയുമെന്ന് ഫോർട്ട്കൊച്ചി ഫയർ സർവ്വീസ് സ്റ്റേഷൻമാസ്റ്റർ പി വി പ്രോംനാഥ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. യോഗത്താൽ ഹെഡ് മിസ് മിനി കെ ജെ അധ്യക്ഷയായിരുന്നു. എൽ പി ഹെഡ് മാഷ് തോമസ് ഹണി മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദി അധ്യാപിക സീന, ഹിന്ദിയുടെ പ്രധാന്യം അവതരിപ്പിച്ചു. ആശംസകൾ നേർന്ന് കൊണ്ട് ട്രീസ എൻ എൽ, സിനി പി എ, സുമി വർഷൻ, ജൻസി വി ജെ, ഷൈറ്റി ഡി, അന്യ സംസ്ഥാന വിദ്യാർത്ഥിനികളായ അലീമ, സന, ഹലീമ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 21, 2023, 12:33 a.m. | Fort Kochi