.

ഫോർട്ട്കൊച്ചി : കൊച്ചിൻ കാർണിവൽ സമാപിച്ചു.

ഫോർട്ട്കൊച്ചി : രണ്ടാഴ്ച്ച നീണ്ടു നിന്ന 40-ാമത് കൊച്ചിൻ കാർണിവെല്ലിന് സമാപനം കുറിച്ച് ഫോർട്ട്കൊച്ചി വെളി മൈതാനത്തിന് സമീപത്ത് നിന്ന് ആരംഭിച്ച റാലിക്ക് കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ഹൈബി ഈഡൻ എം പി തുടങ്ങിയവർ നേതൃത്വം നൽകി. രാഷ്ട്രീയ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ റാലിയുടെ മുൻനിരയിലുണ്ടായി. പരേഡ് മൈതാനം വരെ ലക്ഷകണക്കിനാളുകൾ കാർണിവൽ റാലിക്ക് സാക്ഷ്യം വഹിച്ചു. ഹൈബി ഈഡൻ എറണാകുളം എം.പി., അഡ്വ.എം അനിൽകുമാർ കൊച്ചി മേയർ, ഡി.ഐ.ജി. എൻ രവി കേരള / മാഹി കോസ്റ്റ് ഗാർഡ് മേധാവി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Jan. 2, 2024, 12:12 a.m. | Fort Kochi