.

ഫോർട്ട് കൊച്ചി : പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച കുമാരനാശാനും മലയാള കവിതയും - സാഹിത്യ സെമിനാർ നടന്നു.

ഫോർട്ട് കൊച്ചി : കുമാരനാശാന്റെ കവിതകൾ കാലാതീതമാണെന്നും ആഴത്തിലും പരപ്പിലും അത് പഠിക്കാനുള്ള ശ്രമം നടത്തണമെന്നും കെ.ജെ. മാക്സി എം.എൽ.എ ഉദ്‌ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഫോർട്ട് കൊച്ചി സെന്റ് മേരീസ് എഐജിഎച്ച്എസിൽ നടന്ന പരിപാടിയിൽ 14 ജില്ലകളെ പ്രതിനിധീകരിച്ച് 28 കുട്ടികൾ പ്രബന്ധം അവതരിപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐ എ എസ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ദീപ ജി എസ്, വിദ്യാരംഗം ജില്ല കോഡിനേറ്റർമാരായ സിംല കാസിം , എം.എൻ. ബർജിലാൽ, ബിജു കാവിൽ , ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ സംസാരിച്ചു. മട്ടാഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എൻ.സുധ സ്വാഗതവും വിദ്യാരംഗം അസിസ്റ്റന്റ് എഡിറ്റർ എ ഷിജു നന്ദിയും രേഖപ്പെടുത്തി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിനോടനുബന്ധിച്ച് പ്രബന്ധാവതരണം, പഠന യാത്ര, കലാ പരിപാടികൾ എന്നിവയും ഉണ്ടാകും. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 10, 2023, 8:08 p.m. | Fort Kochi