.

ഫോർട്ടുകൊച്ചി : താലൂക്ക് ആശുപത്രിയിൽ മാതൃയാനം പദ്ധതി ആരംഭിച്ചു.

ഫോർട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രിയില്‍ മാത്യയാനം പദ്ധതി ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ടി. കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ആശുപത്രിയില്‍ പ്രസവ ശേഷം അമ്മയെയും കുഞ്ഞിനേയും സൗജന്യമായി വീട്ടില്‍ എത്തിക്കുന്നതാണ് പദ്ധതി. ദേശീയ ആരോഗ്യ മിഷൻ ഫണ്ട് ഉപയോഗിച്ച് ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സൂപ്രണ്ട് ഡോ. പ്രസന്ന കുമാരി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.എ.മനാഫ്, നേഴ്സിംഗ് സൂപ്രണ്ട് ലിസ്സി ജോസഫ്, പി. ആര്‍. ഒ. അനു അരവിന്ദ്, എല്‍ എസ് ദിലീപ്, സാജു, ശ്രീജ തങ്കപ്പന്‍, അനി എന്നിവര്‍ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 22, 2023, 11:57 p.m. | Fort Kochi