.

ഫോർട്ട്കൊച്ചി : കൊച്ചി നോർത്ത് ബ്ലോക്ക്‌ മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ ഓണാഘോഷവും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ, ബ്ലോക്ക് ഭാരവാഹികൾക്കും, മണ്ഡലം പ്രസിഡന്റ്മാർക്കും സ്വീകരണവും നൽകി.

ഫോർട്ട്കൊച്ചി : മഹിള കോൺഗ്രസ് നോർത്ത് ബ്ലോക്ക് പ്രസിഡന്റ് കവിത ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സുനിലാ സിബി ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി ഡൊമിനിക് പ്രസന്റേഷൻ, എൻ വേണുഗോപാൽ, ടോണി ചമ്മിണി, ബ്ലോക്ക് പ്രസിഡന്റ് വി എച്ച് ശിഹാബുദ്ദീൻ, അഡ്വ. ആന്റണി കുരീത്തറ, കൗൺസിലർമാരായ കെ എ മനാഫ്, ഷൈല തദേവൂസ്, ഡിസിസി സെക്രട്ടറിമാരായ കെ എ റഹീം, അജിത്ത് അമീർ ബാവ, ഡിസിസി മെമ്പർമാർ, കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 7, 2023, 12:08 a.m. | Fort Kochi