.

#edakochi

ഫോർട്ട് കൊച്ചി: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ പൊലീസ് ജലപീരങ്കി ഉപയോ​ഗിച്ചു; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും പരുക്ക്...

ഫോർട്ട് കൊച്ചി: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ഫോർട്ടുകൊച്ചി പത്തായത്തോട് ആരംഭിക്കുന്ന സ്വീവേജ് പ്ലാൻ്റ് ജനവാസ കേന്ദ്രത്തിൽ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. യൂത്ത് കോൺ​ഗ്രസ് നോർത്ത് - സൗത്ത് മണ്ഡലത്തിൻ്റെ സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതി പ്രദേശത്തേക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ടിറ്റോ ആൻറണി മാർച്ച് ഉദ്ഘാടനം ചെയ്തു. പോലീസ് ബാരിക്കേഡ് തകർത്ത സമരക്കാരെ പിരിച്ചുവിടുവാൻ പോലീസ് ജല പീരങ്കി ഉപയോഗിച്ചു. നിരവധി യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കും രണ്ട് മാധ്യമ പ്രവർത്തകർക്കും പരുക്കേറ്റു. പരുക്കേറ്റ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കായി പ്രവേശിപ്പിച്ചു. ലൈഫ് കൊച്ചി റിപ്പോർട്ടർ റി‍ഡ്ജൻ റിബല്ലോ, കെ.സി.വി. ക്യാമറമാൻ റിനോ തോമസ് എന്നിവർക്കാണ് പരുക്കേറ്റത്. റിഡ്ജൻ റിബല്ലോയുടെ ക്യാമറയും മൈക്കും നശിച്ചു. ഇരുപത്തോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജില്ല പഞ്ചായത്തംഗം ദീപു കുഞ്ഞുകുട്ടി, യൂത്ത് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡൻ്റ് ആൻ്റണി ആൻസിൽ, യൂത്ത് കോൺഗ്രസ് സൗത്ത് മണ്ഡലം പ്രസിഡൻറ് ആർ. ബഷീർ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷമീർ വളവത്ത്, 30-ാം ഡിവിഷൻ കൗൺസിലർ ടിബിൻ ദേവസി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് വൈ. പ്രസിഡൻറ് സുനീർ വലിയപറമ്പിൽ, ബ്ലോക്ക് സെക്രട്ടറിമാരായ റോജിൻ, മൻസൂർ അലി, ഷുഐബ്, ഹിജാസ് മഹിളാ കോൺഗ്രസ് ബ്ലോക്ക് അംഗങ്ങളായ ബീന ആൻ്റണി, സുനിത ഷമീർ, ഷീജ സുധീർ, മണ്ഡലം പ്രസിഡൻ്റുമാരായ അഷ്കർ ബാബു, സംജാത് എന്നിവർ സംസാരിച്ചു. ഷഫീക്ക് കത്തപ്പുര, ഹാരിസ്, അജാസ്, സിയാദ് എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | Sept. 20, 2021, 10:48 p.m. | Fort Kochi