.

ഫോർട്ട്കൊച്ചി : വേൾഡ് ടൂറിസം ഡേയോടനുബന്ധിച്ച് നടന്ന ഹെറിറ്റേജ് വാക്ക് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു.

ഫോർട്ട്കൊച്ചി : ടൂറിസം ഫെഡറേഷൻ ഓഫ് കേരളയുടെ ആഭിമുഖ്യത്തിൽ വാസ്കോഡഗാമ പള്ളിക്ക് സമീപം വേൾഡ് ടൂറിസം ഡേയോടനുബന്ധിച്ച് നടന്ന ഹെറിറ്റേജ് വാക്ക് നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ ഉദ്ഘാടനം ചെയ്തു. ഇസ്രായേൽ സ്വദേശി പിന്നാ കുട്ടർ മുഖ്യാതിഥിയായി. അബ്ദുൽ ഖാദർ പ്രസിഡന്റ്‌ ടൂറിസം ഗൈഡ്സ് ഫെഡറേഷൻ ഓഫ് കേരള അധ്യക്ഷത വഹിച്ചു. ലോക ടൂറിസം ദിനത്തിൽ ടൂറിസ്റ്റ് ഗൈഡ് ആയി 50 വർഷക്കാലം സേവനമനുഷ്ഠിച്ച പ്രസന്നകുമാറിനെ ആന്റണി കുരീത്തറ പൊന്നാട അണിയിച്ചു ആദരിച്ചു. ടൂറിസം ഗൈഡ് ഫെഡറേഷൻ കേരള രക്ഷാധികാരി സുന്ദര മൂർത്തി നന്ദി രേഖപ്പെടുത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 12:48 a.m. | Fort Kochi