.

ഫോർട്ട്കൊച്ചി : ഇന്ത്യൻ കാത്തലിക് പ്രസ്സ് അസോസിയേഷൻ പ്രതിനിധികൾ കൊച്ചി ബിഷപ്പ് ഹൗസിൽ കൊച്ചി രൂപത അധ്യക്ഷൻ റൈറ്റ് റവ. ഡോ. ജോസഫ് കരീയിലുമായി കൂടിക്കാഴ്ച നടത്തി.

ഫോർട്ട്കൊച്ചി : പ്രസിഡൻറ് ഇഗ്നേഷ്യസ് ഗൊൺസൽവസ്, വൈസ് പ്രസിഡൻറ് സിസ്റ്റർ ടെസി, ഫാ. സെഡ്രിക് പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കൊച്ചി ബിഷപ്സ് ഹൗസിൽ എത്തിച്ചേർന്നത്. ബിഷപ്സ് ഹൗസിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയവും മറ്റു സ്ഥലങ്ങളും സന്ദർശിച്ചാണ് അംഗങ്ങൾ മടങ്ങിയത്. കൊച്ചി രൂപത പിആർഒയും ചാൻസിലറും ആയ റവ. ഡോ. ജോണി സേവ്യർ പുതുക്കാട് പ്രസ്സ് അസോസിയേഷൻ അംഗങ്ങളെ സ്വീകരിക്കുന്നതിന് നേതൃത്വം നൽകി. ഫാ. സെഡ്രിക് പ്രകാശ് പ്രതിനിധി ഇന്ത്യൻ കാത്തലിക് പ്രസ്സ് അസോസിയേഷൻ ചടങ്ങിൽ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ ഇഗ്നേഷ്യസ് ഗോൺസാൽവസ് നാഷണൽ പ്രസിഡൻറ് ഇന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ, സിസ്റ്റർ ടെസി നാഷണൽ വൈസ് പ്രസിഡൻറ് ഐസിപിഎ, റവ. ഡോ. ജോണി സേവിയർ പുതുക്കാട് ചാൻസിലർ കൊച്ചി രൂപത എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 26, 2023, 8:11 p.m. | Fort Kochi