.

ഫോർട്ട്കൊച്ചി : കൊച്ചിയുടെ മനോഹരമായ ചിത്രങ്ങൾ പകർത്തി അർബൻ സ്കെച്ചേഴ്സ്.

ഫോർട്ട്കൊച്ചി : വൈപ്പിനിൽ 35 ൽ അധികം കലാകാരന്മാരാണ് വൈപ്പിൻ എസ് ഡബ്ലിയു ടി ഡി ബോട്ട് ജെട്ടിയിൽ കൊച്ചിയെ വരക്കുവാനായി ഒരുമിച്ച് ചേർന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരായ ചിത്രകാരന്മാർ മൂന്നു വർഷമായി ഒരുമിച്ച് ചേർന്നുകൊണ്ട് കൊച്ചിയെ വരച്ച് സോഷ്യൽ മീഡിയയിലൂടെ ലോകം മുഴുവൻ പ്രദർശിപ്പിക്കുന്ന ആഗോള കൂട്ടായ്മയുടെ ഭാഗമാണ് അർബൻ സ്കെച്ചേഴ്സ് കൊച്ചി. എല്ലാ ഞായറാഴ്ചകളിലും കൊച്ചിയുടെ വിവിധ പ്രദേശങ്ങളിൽ 200 ൽ അധികം വരുന്ന കലാകാരന്മാർ ഒരുമിച്ച് ചേർന്ന് ചിത്രങ്ങൾ വരയ്ക്കുകയും സൗഹൃദങ്ങൾ പുതുക്കുകയും ചെയ്യുന്നു. ജെസ്നി അർബൻ സ്കെച്ചേഴ്സ് ഗ്രൂപ്പ് അഡ്മിൻ, ശ്രീലക്ഷ്മി, ഇന്ദു ചന്ദ്രമേനോൻ, അഡ്വ. ബിജു, ചന്ദ്ര പ്രശാന്ത് ലൈവ് കാരിക്കേച്ചർ ആർട്ടിസ്റ്റ്, അജി ചിത്രകാരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 24, 2023, 10:21 p.m. | Fort Kochi