.

ഇലഞ്ഞി : ബാലസംഘം കൂത്താട്ടുകുളം ഏരിയ കമ്മറ്റിയുടെ വേനൽത്തുമ്പികൾ കലാ ജാഥ ഇലഞ്ഞിയിൽ പര്യടനം നടത്തി.

ഇലഞ്ഞി :സി പി എം ഇലഞ്ഞി ലോക്കൽ കമ്മറ്റി സെക്രട്ടറി ഡെന്നിസ് മാർക്കോസ്, ഏരിയ കമ്മറ്റി അംഗങ്ങളായ വി ജെ പീറ്റർ, എൻ കെ രവി, ലോക്കൽ കമ്മറ്റി അംഗങ്ങളായ മിലൻ വി മാത്യു, അഭി കെ ശശി, ലാൽജി, സദാനന്ദൻ എന്നിവർ ചേർന്നു വേനൽത്തുമ്പികൾ കലാ ജാഥ ഇലഞ്ഞിയിൽ സ്വീകരിച്ചു. ബാലസംഘം ആദ്യ ദിലീഷ്, പി എ മിഥുന, നസ്രിയ എബ്രാഹം സജിത്, അവന്തിക ബിജു, എസ് സിൽജ, അന്ന ബിജു, അനാമിക സുനിൽ, സായ് ലക്ഷമി, വൈഗ ബാബു, ജെനി ജയപ്രകാശൻ, അനാമിക ബിജു, കെ എസ് അതുൽ കൃഷ്ണ, കെവിൻ പോൾ സിബി, നവിൻ എബ്രാഹം സജിത്, ആദി ദേവ് സാജു, എം എ ദേവദത്ത്, അമ്പാടി ജിനീഷ് ,ഏരിയ പ്രസിഡൻ്റ് സമദ്‌ദേവ് നന്ദൻ ബേബി ,സെക്രട്ടറി സാറ എലിസബത് സാജു എന്നിവരാണ് വേദിയിലെത്തുന്നത്. പരിശീലകരായ യൂസഫ് കീച്ചേരി, ദിലീഷ് ദിവാകരൻ, രാജേഷ് കുട്ടുമശേരി, സാറ എലിസബത് സാജു, അക്ഷര സാജു, ഷിനോജ് സിജു, ഏരിയ കൺവീനർ പ്രിജിത് പ്രഭ കുമാർ എന്നിവർ ജാഥക്ക് നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | May 1, 2023, 12:59 a.m. | Elanji