.

ഇലഞ്ഞി : ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ക്ലബ്ബ്‌ ഡിസ്ട്രിക്ട് ഗവർണർ ജോസഫ് കെ മനോജ്‌ നിർവ്വഹിച്ചു.

ഇലഞ്ഞി : ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം ഇലഞ്ഞി ലയൺസ് ക്ലബ്ബ്‌ പ്രസിഡന്റ്‌ ജെയിംസ് ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ്‌ ഡിസ്ട്രിക്ട് ഗവെർണർ ജോസഫ് കെ മനോജ്‌ നിർവ്വഹിച്ചു. ചടങ്ങിൽ പിറവം മണ്ഡലം M L A അഡ്വ. അനൂപ് ജേക്കബ് മുഖ്യ അതിഥിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അദ്ധ്യക്ഷ മാജി സന്തോഷ്‌, ലയൺസ് ക്ലബ്ബ്‌ ഡിസ്ട്രിക്ട് പ്രോഗ്രാം കോർഡിനേറ്റർ സിബി ഫ്രാൻസിസ്, ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി പ്രൊഫ. സാംസൺ, എഞ്ചിനീയർ ആനി മനോജ്‌, റീജിയണൽ ചെയർമാൻ മനോജ്‌ അംബുജാക്ഷൻ, ക്ലബ്ബ്‌ ഇലഞ്ഞി സെക്രട്ടറി ജോൺ മാത്യു, ട്രെഷറർ സന്തോഷ്‌ സണ്ണി, പാമ്പാക്കുട ബ്ലോക് പഞ്ചായത്ത്‌ മെമ്പർമാരായ എൽസി ടോമി, ഡോജിൻ ജോൺ, മുൻ റീജിയണൽ ചെയർമാൻ സാലോ ജോർജ്, വിസാറ്റ് എഞ്ചിനീയറിംഗ് കോളജ് പ്രിൻസിപ്പൽ പ്രൊ. ഡോ. അനൂപ് കെ ജെ, ഇലഞ്ഞി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജോയിസ് മാമ്പിള്ളി, ഇലഞ്ഞി ലയൺസ് വനിതാ വിഭാഗം പ്രസിഡന്റ്‌ ദീപ സാലോ, ഡോ. എ സി പീറ്റർ, തുടങ്ങിയവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | June 8, 2023, 9:42 p.m. | Elanji