.

ഇലഞ്ഞി : ഇലഞ്ഞി കുടുംബരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള, പെരുമ്പടവം ഹെൽത്ത് സബ് സെന്റർ, ജനകീയ ആരോഗ്യ കേന്ദ്രമാക്കി.

ഇലഞ്ഞി : ഇതിന്റെ ഉദ്‌ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനം ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രീതി അനിലിന്റെ അദ്ധ്യക്ഷതയിൽ M L A അഡ്വ. അനൂപ് ജേക്കബ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. എം പി ജോസഫ് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌, ഡൊ. മോഹൻദാസ് മെഡിക്കൽ ഓഫീസർ ഇലഞ്ഞി FHC, സുജിത സദൻ വാർഡ് മെമ്പർ, ഷേർലി ജോയി വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ, ജിനി ജിജോയ് ക്ഷേമകാര്യ സ്ഥിരം സമിതി ആദ്യക്ഷ, സുബിർ പി എസ് HS, ബിനീഷ് ബാലൻ പി ആർ ഓ NHM, സമീർ എ എ JHI എന്നിവർ ചടങ്ങിൽ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ അജേഷ് വാക്കണ്ടം.

LifeKochi Web Desk | May 18, 2023, 10:45 p.m. | Elanji